LatestScience

ആകാശത്ത് വിസ്മയം തീര്‍ക്കുന്ന പിങ്ക് മൂണ്‍; കൂടുതല്‍ അറിയാം

“Manju”

ന്യൂഡല്‍ഹി: മനുഷ്യന് ആയുസില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ചില ആകാശ വിസ്മയങ്ങളുണ്ട്. അവയില്‍ ഒന്നാണ് പിങ്ക് മൂണ്‍ പ്രതിഭാസം. ഈ ആഴ്ചയിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിങ്ക് മൂണ്‍ പ്രത്യക്ഷമായിരുന്നു. നാസ പറയുന്നത് ഇന്ന് വൈകുന്നേരത്തോടെ പിങ്ക് മൂണ്‍ പ്രതിഭാസം പൂര്‍ണമായും കാണാന്‍ കഴിയുമെന്നാണ്.

വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമായി രാത്രിയില്‍ ആകാശത്ത് തെളിയുന്ന പൂര്‍ണ ചന്ദ്രനാണ് പിങ്ക് മൂണ്‍. എഗ്ഗ് മൂണ്‍, ഫിഷ്മൂണ്‍, സ്പ്രൗട്ടിങ് ഗ്രാസ് മൂണ്‍ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. പിങ്ക് മൂണിനെ നന്നായി കാണാന്‍ കഴിയുന്ന ദിവസങ്ങള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളാണ്.

Related Articles

Back to top button