KeralaLatestThiruvananthapuram

കവിത – ചില ഓണ ഹൈക്കു

“Manju”

കവിത
ചില ഓണ ഹൈക്കു.

ജയചന്ദ്രന്‍ തോന്നയ്ക്കല്‍


തെറ്റിപ്പോയതു തെറ്റിപ്പൂവായ്
മുറ്റത്തെത്തീ തിരുവോണം!

അടുക്കളമണവും
ഓണക്കാറ്റും
ഈണംകൂട്ടീ ഊഞ്ഞാൽ!

വികൃതിമറന്നൂ
പ്രകൃതി നിലത്ത്
ഇലയിട്ടത്രേ തിരുവോണം!

വച്ചു മറന്നതു തിരിച്ചു നല്കാൻ
ഓണപ്പൂവിളി വഴിനീളെ!

പഴമയിൽനിന്നും
പുതുമയിലേയ്ക്കൊരു
ഊഞ്ഞാലാട്ടം തിരുവോണം!

തിരുത്തിയെഴുത്തിനു
നിലത്തിരുത്തി
സദ്യവിളമ്പീതിരുവോണം!

ഓണപ്പൂവുകളക്ഷരമാല
തിരുത്തിയെഴുത്തിൻ
പുസ്തകമേള!

ഓണക്കാലത്തെത്രചെറുപ്പം
ഓണക്കളികളിൽ മലയാളം!

അരചനുമടിയനുമാവി പറക്കും
ഒരുമയിലോണപ്പടികേറി!

തന്നെമറന്നവർ തനിമ വെടിഞ്ഞവർ തിരിച്ചു
വരുവന്നവരോണത്തിൽ!

————————————————————————————————————————————–

Related Articles

Back to top button