KeralaLatestThiruvananthapuram

സർക്കാരിന് തിരുവനന്തപുരം അതിരുപതയുടെ അഭിനന്ദനങ്ങൾ

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം: നാടാർ സംവരണം, ക്രിസ്ത്യൻ പിന്നോക്കാവസ്ഥ നിർണായകമ്മീഷൻ, മുന്നോക്കാവിഭാഗങ്ങളുടെ പിന്നോക്കാകാർക്കുള്ള സംവരണം എന്നീ കാര്യങ്ങളിൽ ധീരമായ നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരുപതാ പാസ്റ്ററൽ കൗൺസിൽ അഭിനന്ദിച്ചു. നാടാർ സംവരണ വിഷയത്തിൽ അര നൂറ്റാണ്ടു കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ വിഷയം പരിഹരിക്കാൻ കഴിഞ്ഞത്. കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികാരി ജനറൽ റവ. ഡോ. വർക്കി ആറ്റുപുറത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button