KeralaLatest

ഹരിത കേരള മിഷന്റെ പച്ചത്തുരുത്തിന് രണ്ട് വയസ്

“Manju”

പോത്തന്‍കോട് ;സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ പച്ചത്തുരുത്ത് സംരംഭത്തിലെ ആദ്യ പച്ചത്തുരുത്തിന് രണ്ട് വയസ്. 2019 ജൂണ്‍ അഞ്ചിന് പോത്തന്‍കോട് ഗ്രാമപഞ്ചായത്തില്‍ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്ര വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീര്‍മാതളം തൈ നട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

അഞ്ച് സെന്റ് സ്ഥലത്ത് ഇപ്പോള്‍ നിബിഡമായി ചെടികള്‍ വളര്‍ന്ന് മാതൃകാ പച്ചത്തുരുത്തായി മാറി. 28 ഇനം വൃക്ഷങ്ങളും 40 ഔഷധ സസ്യങ്ങളും 15 ഇനം വള്ളിച്ചെടികളും കുറ്റിച്ചെടികളും പടര്‍ന്ന് വളരുന്ന ചെടികളുമാണ് ഇവിടെയുള്ളത്. ഇതിന്റെ ചുറ്റുമുള്ള ജൈവവേലിയില്‍ ചെമ്പരത്തി, മയിലാഞ്ചി, കരിന്നൊച്ചി, ആടലോടകം തുടങ്ങിയ ചെടികളാണ്.
പക്ഷികളും ശലഭങ്ങളും വിവിധ ഇനം കൂണുകളും വള്ളികളുമായി ഒരു ചെറു ജൈവവൈവിദ്ധ്യം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button