IndiaLatest

കൊവിഡ് പ്രതിരോധം: ബഹറിന്‍,ദുബായ് വിമാനങ്ങളില്‍ എത്തിയവരില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ബഹറിന്‍-കൊച്ചി,ദുബായ്-കൊച്ചി വിമാനങ്ങളില്‍ എത്തിയവരില്‍ അഞ്ചു പേരെ എറണാകുളം മൂവാറ്റപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു.ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബഹറിന്‍- കൊച്ചി വിമാനത്തില്‍ 175 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 111 പേര്‍ പുരുഷന്‍മാരും 64 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസ്സില്‍ താഴെയുള്ള 22 കുട്ടികളും 17 ഗര്‍ഭിണികളും ഇതിലുള്‍പ്പെടുന്നു.

ഇടുക്കി, തിരുവനന്തപുരം, പത്തനംത്തിട്ട സ്വദേശികളായ നാലുപേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.ഇതില്‍ മൂന്നു പേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മറ്റു യാത്രക്കാരില്‍ 91 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 80 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ – 21, എറണാകുളം-21, ഇടുക്കി – 3, കൊല്ലം- 16, കോട്ടയം – 12, കോഴിക്കോട്- 2, മലപ്പുറം -1 , പാലക്കാട് – 10, പത്തനംത്തിട്ട – 25, തിരുവനന്തപുരം -9, തൃശ്ശൂര്‍ – 48, മറ്റ് സംസ്ഥാനങ്ങള്‍ -7 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേരില്‍ 10 പേര്‍ പുരുഷന്‍മാരും 11 സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 2 കുട്ടികളും 4 ഗര്‍ഭിണികളും ഇതിലുള്‍പ്പെടുന്നു.  7 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 14 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദുബായ്- കൊച്ചി വിമാനത്തില്‍ 146 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 58 പേര്‍ പുരുഷന്‍മാരും 88 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസിയില്‍ താഴെയുള്ള 25 കുട്ടികളും 15 ഗര്‍ഭിണികളും 7 മുതിര്‍ന്ന പൗരന്‍മാരും ഇതിലുള്‍പ്പെടുന്നു. എറണാകുളം സ്വദേശിയായ ഒരാളെ മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ 41 പേരെ. വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 104 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ – 16,എറണാകുളം-27,ഇടുക്കി – 2,കോട്ടയം – 13,കോഴിക്കോട്- 5,മലപ്പുറം – 2,പാലക്കാട് -9,
പത്തനംത്തിട്ട -8, തൃശ്ശൂര്‍ -64 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.

എറണാകുളം ജില്ലയില്‍ നിന്നുള്ള 27 പേരില്‍ 7 പേര്‍ പുരുഷന്‍മാരും 20 സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 5 കുട്ടികളും 3 ഗര്‍ഭിണികളും ഒരു മുതിര്‍ന്ന പൗരനും ഇതിലുള്‍പ്പെടുന്നു. 7 പേരെ കോവിഡ് കെയര്‍ സെന്റ്‌റുകളിലും 19 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Related Articles

Back to top button