KeralaLatest

ടോമിന്‍ തച്ചങ്കരി ഡി.ജി.പി ആയി

“Manju”

ശ്രീജ.എസ്

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഐ.പി.എസിന് ഡി.ജി.പിയായി സ്ഥാനകയറ്റം നല്‍കി. 1986 ബാച്ചുകാരനായ റോഡ് സേഫ്റ്റി കമ്മീഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിച്ച ഒഴിവിലേക്കാണ് 1987 ബാച്ചുകാരനായ ടോമിന്‍ ജെ തച്ചങ്കരി ഐപിഎസിനെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിയമനം പിന്നീട് നല്‍കും.

അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പോലീസ് മേധാവി പദവിയില്‍ നിന്നും ലോക്‌നാഥ് ബെഹ്റ ഐപിഎസ് വിരമിക്കും ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. അതിനാല്‍ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സാധ്യതയും കൂടുതലാണ്.

Related Articles

Back to top button