InternationalLatest

മിലാനെ പിഴുതെറിഞ്ഞ് ഉഡിനീസ്

“Manju”

ഞായറാഴ്ച ഇന്റര്‍ മിലാനെതിരെ 3-1ന് ഹോം ജയം നേടി, അവരുടെ തുടര്‍ച്ചയായ അഞ്ചാം ലീഗ് വിജയത്തിന് ശേഷം ഉഡിനീസ് സീരി എ പട്ടികയില്‍ മൂന്നാമത് എത്തിയിരിക്കുന്നു.2017 ഡിസംബറില്‍ ആണ് ഉഡിനീസ് അവസാനമായി അഞ്ച് തുടര്‍ച്ചയായ മത്സരങ്ങള്‍ ജയിച്ചത്.തോല്‍വിയോടെ ഇന്‍റര്‍ മിലാന്‍ സീരി എ സ്റ്റാന്റ്റിങ്ങില്‍ ഏഴാം സ്ഥാനത് ആണ്.യൂറോപ്പിലെ മറ്റ് ലീഗുകള്‍ വെച്ച്‌ താരതമ്യം ചെയ്യുകയാണെങ്കില്‍ സീരി എ കൂടുതല്‍ കടുപ്പം ഏറി വരുകയാണ്. ഇറ്റലിയുടെ മിഡ്ഫീല്‍ഡര്‍ നിക്കോളോ ബരെല്ല ഒരു മികച്ച ഫ്രീകിക്ക് ഗോളിലൂടെ ഇന്ററിന് ലീഡ് നേടി കൊടുത്തു എങ്കിലും 22 ആം മിനുട്ടില്‍ മിലാന്‍ സ്‌ക്രീനിയറുടെ സെല്‍ഫ് ഗോളിലൂടെ സ്കോര്‍ സമനിലയിലേക്ക് എത്തി.പല അവസരങ്ങളിലൂടെ തിരിച്ചടിക്കാന്‍ അവസരം ഉണ്ടായിരുന്നു എങ്കിലും 84-ാം മിനിറ്റില്‍ ജെറാര്‍ഡ് ഡ്യൂലോഫ്യൂ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ബിജോള്‍ ഗോള്‍ നേടിയതോടെ ഇന്ററിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു.

Related Articles

Back to top button