KeralaLatestThiruvananthapuram

തിരുവനന്തപുരം വൈദ്യുതി ഭവനിൽ ഇന്ന് കോവിഡ് ടെസ്റ്റ്‌ നടത്തി.

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം:കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനിൽ ഇന്ന് കോവിഡ് ടെസ്റ്റ്‌ നടത്തി. വൈദ്യുതി ഭവനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. നിലവിൽ ഈ ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയ ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്ന സെന്റിനൽ സർവൈലൻസ് ആന്റിജൻ ടെസ്റ്റാണ് 50 പേർക്കായി നടത്തിയത്. എല്ലാരുടെയും ഫലം നെഗറ്റീവായിരുന്നു.
തിരുവനന്തപുരം ഡി എം ഓ യുടെ സഹായ സഹകരണത്തോടെയായിരുന്നു കോവിഡ് പ്രോട്ടോകോൾ പ്രകാരം രോഗവ്യാപനം തിരിച്ചറിയുന്നതിനുള്ള ഈ ടെസ്റ്റ്‌ നടത്തിയത്

Related Articles

Back to top button