KeralaLatestMalappuram

സുരക്ഷയൊരുക്കുന്നവർക്ക് ഉച്ചഭക്ഷണവുമായി എടപ്പാൾ ലയൺസ് ക്ലബ്

“Manju”

 

മലപ്പുറം: കൊറോണ മഹാമാരിയുടെ സമയത്ത് മഴയും വെയിലും വകവയ്ക്കാതെ ജോലി ചെയ്യുന്ന സേനാ സംഗങ്ങൾക്ക് ഭക്ഷണമെത്തിച്ച് എടപ്പാൾ ലയൺസ് ക്ലബ്.
കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ആനുകൂല്യങ്ങൾ ഇല്ലാതെ സേവനമനുഷ്ഠിക്കുന്ന ട്രോമാകെയർ അംഗങ്ങൾ, മലപ്പുറം സ്പെഷ്യൽ പോലീസ്, സ്റ്റേഷൻ പോലീസ് അംഗങ്ങൾ എന്നിവർക്കാണ് അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് ഉച്ച ഭക്ഷണം എത്തിച്ച് നൽകിയത്. ദിവസങ്ങളായി തുടരുന്ന ഈ സേവനത്തിന് നേതൃത്വം നൽകുന്നത് എടപ്പാൾ ലയൺസ് ക്ലബ് പ്രസിഡന്റ് ഗോപിനാഥൻ, മുൻ പ്രസിഡണ്ടുമാരായ അഷറഫ് പവർ സ്റ്റോൺ, അബ്ദുറഹ്മാൻ ആറു കണ്ടെത്തിൽ , വേലായുധൻ എന്നിവരുടെ മേൽനോട്ടത്തിലാണ്. ചടങ്ങിൽ തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി.കെ. സുരേഷ് ബാബു, എസ് ഐ അരവിന്ദൻ, എ എസ്ഐ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
പി.വി.എസ്

Related Articles

Back to top button