Uncategorized

പഠനത്തിലുള്ള സമര്‍ദ്ദം 16കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി

“Manju”

ഹൈദരാബാദ്: തെലങ്കാനയില്‍ ക്ലാസ് മുറിക്കുള്ളില്‍ കോളജ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. പഠനത്തിലുള്ള സമര്‍ദ്ദത്തെ തുടര്‍ന്നാണ് 16കാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് സൂചന. ഹൈദരാബാദിലെ നഴ്‌സിങ് ജൂനിയര്‍ കോളജിലെ ക്ലാസ് മുറിക്കുള്ളിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. കോളജ് പരിസരത്ത് നിന്നും വിദ്യാര്‍ഥിയുടെതെന്ന് സംശയിക്കുന്ന ഒരു ആത്മഹത്യാകുറിപ്പും പൊലീസിന് കിട്ടി.

തനിക്ക് ഇതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും തനിക്ക് അമ്മ മാപ്പ് നല്‍കണമെന്നും വിദ്യാര്‍ഥി കുറിപ്പില്‍ പറയുന്നുണ്ട്. താന്‍ അനുഭവിച്ച പീഡനം മറ്റാരും അനുഭവിക്കാന്‍ പാടില്ലെന്നും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. അതേസമയം ചൊവ്വാഴ്ച വൈകുന്നേരം പിതാവ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ കാണാന്‍ വന്നപ്പോള്‍ താന്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തത്.

ഐഐടി പരിശീലനവുമായി ബന്ധപ്പെട്ട് മറ്റ് വിദ്യാര്‍ഥികള്‍ രാത്രി പത്ത് മണി വരെ പഠനത്തിലായിരുന്നു. തിരിച്ച്‌ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് സുഹൃത്ത് കൂടെയില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വിദ്യാര്‍ഥിയെ കാണാതായ വിവരം അറിയിച്ചിട്ടും അധ്യാപകര്‍ സഹായത്തിനെത്തിയില്ലെന്ന് സഹപാഠികള്‍ ആരോപിച്ചു.

Related Articles

Back to top button