KozhikodeLatest

കോഴിക്കോട് ബീച്ച്‌ തുറന്നു

“Manju”

നവീകരിച്ച കോഴിക്കോട്​ ബീച്ചിൽ ആദ്യമായി സന്ദർശകരെത്തി; മണിക്കൂറുകൾക്കുള്ളിൽ എല്ലാവരെയും ഒഴിപ്പിച്ചു | First visit to renovated Kozhikode beach; Everyone was ...
കോഴിക്കോട് ബീച്ച്‌ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം, ബീച്ച്‌ തുറന്നതറിഞ്ഞ് അതിരാവിലെ ആളുകള്‍ ബീച്ചിലേക്ക് എത്തുന്നുണ്ട്. സന്ദര്‍ശനം രാത്രി 8 മണി വരെ അനുവദിക്കും. പ്രവേശനം കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബീച്ച്‌ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ബീച്ച്‌ തുറക്കുന്നതിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരക്കുള്ള സമയങ്ങളില്‍ പ്രവേശനം നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകളും കയറുകളും സ്ഥാപിച്ചേക്കും.
ബീച്ചില്‍ പോകുന്നവര്‍ മാസ്കും സാമൂഹിക അകലവും കര്‍ശനമായി പാലിക്കണം. ബീച്ചില്‍ മാലിന്യം തള്ളരുത്. വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. കോര്‍പ്പറേഷന്റെയും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തിലാണ് ലൈസന്‍സ് നല്‍കുന്നത്. എല്ലാ വ്യാപാരികളും മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബിന്നുകളില്‍ മാലിന്യം തള്ളുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം.

Related Articles

Back to top button