KeralaMusic

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ കാര്‍ഡ്

“Manju”

ബിന്ധുലാല്‍

സംസ്ഥാനത്ത് അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡില്ലാത്തതിനാല്‍ കോവിഡ് – 19 ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍ പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. റേഷന്‍കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാവുകയാണെങ്കില്‍ താത്കാലിക റേഷന്‍കാര്‍ഡ് അനുവദിക്കേണ്ടതും രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കും എന്നതിനു പുറമെ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷകരില്‍ നിന്നും വാങ്ങേണ്ടതുമാണെന്ന് ഭക്ഷ്യ പൊതുവിതരണ ഡയറക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button