InternationalMusic

അമേരിക്കയില്‍ കോവിഡ് രോഗികള്‍ 10 ലക്ഷം;സ്ഥിതി ഗുരുതരം

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടൺ: ലോകത്താകെ കോവിഡ് മരണം 217,813 ആയി ഉയർന്നു. 3,113,447 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. 10,35,454 പേർക്ക് അമേരിക്കയിൽ വൈറസ് പിടിപിട്ടു. മരണസംഖ്യ അറുപതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 25,000 ത്തോളം ആളുകൾക്ക് യുഎസിൽ വൈറസ് സ്ഥിരീകരിച്ചു. 2,470 പേർക്ക് ജീവൻ നഷ്ടമായി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയ്നിൽ 232,128 രോഗികളാണുള്ളത്. 23,822 പേർ മരിച്ചു. രണ്ട് ലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ മരണസംഖ്യ 27,359 ആയി. സ്പെയ്നിലും ഇറ്റലിയിലും 400ൽ താഴെയാണ് മരണനിരക്ക്.

അതേസയം ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 600 ഓളം മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 21,678 ആയി ഉയർന്നു. ഫ്രാൻസിലെ മരണസംഖ്യ 23,660 ആയി. ബെൽജിയത്തിൽ 7331 പേരും ജർമനിയിൽ 6280 പേരും മരിച്ചു. ഇറാനിൽ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലിൽ മരണം 5000 കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ 15-ാം സ്ഥാനത്തുള്ള ഇന്ത്യയിൽ മുപ്പതിനായിരത്തോളം രോഗികളാണുള്ളത്. മരണം ആയിരത്തിലേക്ക് അടുക്കുന്നു.

9,25,730 പേർക്ക് ഇതിനോടകം രോഗം പൂർണമായി ഭേദപ്പെട്ടു. സ്പെയ്നിലും ജർമനിയിലും യുഎസിലും ഒരു ലക്ഷത്തിലേറേ പേർ രോഗ മുക്തരായി. ലോകത്താകെ 20 ലക്ഷത്തോളം പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 57000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

Related Articles

Leave a Reply

Back to top button