IndiaInternationalLatest

പുതിയ മത്സരക്രമവും പോയിന്റ് ഘടനയും പുറത്തുവിട്ട് ഐസിസി

“Manju”
ദുബായ് ; രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ മത്സരക്രമവും പോയിന്റ് ഘടനയും പുറത്തുവിട്ട് ഐസിസി. ഒരു ടെസ്റ്റ് വിജയിച്ചാല്‍ 12 പോയിന്റാണ് ലഭിക്കുക എന്നാണ് ഐസിസി പറഞ്ഞിരിക്കുന്നത്. ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാകും പോയിന്റ് പട്ടികയിലെ സ്ഥാനം. ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്‌റ്റോടെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്.

ഒന്‍പത് ടീമുകള്‍ ആറു പരമ്പര വീതം കളിക്കും. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 24 പോയിന്റും മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 36 പോയിന്റുമാണ് അനുവദിച്ചിരിക്കുന്നത്. നാല് ടെസ്റ്റുകളുണ്ടെങ്കില്‍ 48 പോയിന്റും അഞ്ചു ടെസ്റ്റുകളുണ്ടെങ്കില്‍ 60 പോയിന്റും ലഭിക്കും.

Related Articles

Back to top button