InternationalLatest

ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ ഖത്തര്‍ അമീര്‍

“Manju”

ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ | Qatar News

ശ്രീജ.എസ്

ദോഹ; ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്‌ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഏറ്റവും അടുത്തു തന്നെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുമെന്ന് അമീര്‍ ഉറപ്പു നല്‍കി. അമീരി ദിവാനില്‍ അമീറിനെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണു മോദിയുടെ കത്തു കൈമാറിയത്. കോവിഡിനിടെ ഇന്ത്യക്കാര്‍ക്കു നല്‍കിയ പരിഗണനയ്ക്കു പ്രധാനമന്ത്രി കത്തിലൂടെ നന്ദി അറിയിച്ചു.
2021 ല്‍ ഇന്ത്യയില്‍ നടക്കുന്ന പ്രഥമ സംയുക്ത കമ്മിഷനില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദിനെയും കേന്ദ്രമന്ത്രി ക്ഷണിച്ചു. പിതൃ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഉള്‍പ്പെടെയുള്ളവരെയും സന്ദര്‍ശിച്ചു.

ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യക്കാര്‍ ഖത്തറിന്റെ പുരോഗതിയില്‍ നല്‍കുന്ന സംഭാവനകളും സാമ്പത്തികം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയെ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ കരുതലിനുള്ള നന്ദിയും കേന്ദ്രമന്ത്രി അറിയിച്ചു. സ്വകാര്യ മേഖലയിലെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനായി ഖത്തര്‍ ചേംബര്‍, ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമെന്നാണു വിലയിരുത്തല്‍.
ഇന്ത്യയുടെ നിക്ഷേപസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഖത്തരി വ്യവസായികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലൂടെ പ്രവാസി പ്രശ്‌നങ്ങളും ഖത്തറിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അടിയന്തര ആവശ്യങ്ങളും സംഘടനാ പ്രതിനിധികള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു

Related Articles

Back to top button