KeralaLatest

ആശങ്ക ഒഴിയുന്ന ആശ്വാസത്തിൽ ഇടുക്കി

“Manju”

ബിനു കല്ലാർ

കട്ടപ്പന: ഇടുക്കി ജില്ലയ്ക്ക് നേരിയ ആശ്വാസം നൽകി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്.ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറർ ഉൾപ്പെടെയുള്ള ആറു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഡോക്ടറെ കൂടാതെ ഏലപ്പാറയിലെ ആശാവർക്കർ 62 കാരിയായ അമ്മ, മൈസൂരിൽ നിന്നെത്തിയ 35 കാരനായ മകൻ, നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി 30 കാരി, പൊള്ളാച്ചിയിൽ നിന്നെത്തിയ മണിയാറൻകുടി സ്വദേശി 35 കാരൻ, എന്നിവരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഇനി അടുത്ത ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയാൽ ഇവർക്ക് ആശുപത്രി വിടാം.

ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ പഞ്ചായത്തു ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇപ്പോൾ ഇടുക്കിയിൽ 15ഹോട്സ്പോട്ടുകളുണ്ട്. ഇടുക്കിയിൽ 14 പേർ ചികിൽസയിലുണ്ട്.

Related Articles

Leave a Reply

Back to top button