IndiaLatest

തമിഴ്‌നാട്ടില്‍ ആശങ്കയേറുന്നു: പുതുതായി161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, രോഗബാധിതരില്‍ അധികവും ചെന്നൈയില്‍.

“Manju”

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 138 പേരും ചെന്നൈയില്‍ നിന്നാണ്.തമിഴ്നാട്ടില്‍ ഇതുവരെ 2323 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചെന്നൈയില്‍ ഇതുവരെ 906 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.അതിനിടെ12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് ചൊവ്വാഴ്‌ച കൊവിഡ്‌ സ്‌ഥിരീകരിച്ചത്‌ ആശങ്കയ്‌ക്ക് വഴിവച്ചു. കുട്ടികള്‍ക്ക് കൂട്ടത്തോടെ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചത്‌ സാമൂഹിക വ്യാപനത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുണ്ടായെങ്കിലും സംസ്‌ഥാനം അത് നിരാകരിച്ചിരുന്നു.തമിഴ്‌നാട്ടില്‍ ഇതുവരെ 2323 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നാലുദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി.
കോയമ്ബത്തൂര്‍, ചെന്നൈ, മധുര തുടങ്ങിയ ന​ഗരങ്ങളിലാണ് തിരക്ക് അനുഭവപ്പെടുന്നത്. റെഡ് സോണ്‍ മേഖലയിലാണ് ഈ മൂന്ന് സ്ഥലങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, അവശ്യവസ്‌തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ വൈകിട്ട്‌ അഞ്ചു വരെ തുറക്കാമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചിരുന്നു.പലയിടത്തും കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിടത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
അതേ സമയം സംസ്ഥാനത്ത് രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുവെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.
മേയ്‌ ഒന്നിന്‌ ഉച്ചയ്‌ക്ക്‌ ഒന്നു വരെയേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ. രാജ്യവ്യാപകമായി മേയ്‌ മൂന്നു വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ‌ഡൗണ്‍ നിബന്ധനകളില്‍ മാറ്റമുണ്ടാകില്ല. കടകളിലും മറ്റും പോകുന്നവര്‍ മാസ്‌ക്‌ നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

Related Articles

Leave a Reply

Back to top button