InternationalLatest

രണ്ട് ഗര്‍ഭപാത്രവുമായി സ്ത്രീ, രണ്ടിലും കുഞ്ഞുങ്ങള്‍

ഡിഡല്‍ഫസ് എന്ന അപൂര്‍വ്വവും അസാധാരണവുമായ അവസ്ഥയാണ് ഇത്

“Manju”

ശരീരത്തിന്റെ ഇടതും വലതുമായി രണ്ട് ഗര്‍ഭപാത്രങ്ങള്‍., രണ്ടു ഗര്‍ഭപാത്രത്തിലും ഒരേസമയം കുഞ്ഞുങ്ങളും. അസാധാരണമായ ഒരവസ്ഥയ്ക്ക് സാക്ഷിയായിരിക്കുകയാണ് 24 കാരി മേഗന്‍ ഫിപ്സ്. മുന്‍പ് രണ്ടുതവണ മേഗന്‍ ഗര്‍ഭം ധരിച്ചിരുന്നു. അപ്പോഴൊക്കെ വലതുവശത്തെ ഗര്‍ഭത്തിലാണ് കുട്ടികള്‍ ഉണ്ടായത്. എന്നാല്‍ ഈ വര്‍ഷം മേഗന്‍ വീണ്ടും ഗര്‍ഭം ധരിച്ചു. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇടതുവശത്ത് കുഞ്ഞിന്റെ അനക്കം ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ ആശുപത്രിയിലെത്തി പരിശോധന നടത്തി. അപ്പോഴാണ് രണ്ട് ഗര്‍ഭപാത്രത്തിലും കുട്ടികളുള്ള വിവരം അറിയുന്നത്. ഡിഡല്‍ഫസ് എന്ന അപൂര്‍വ്വവും അസാധാരണവുമായ അവസ്ഥയാണ് ഇവര്‍ക്കുള്ളത്. രണ്ടായിരം സ്ത്രീകളില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന അപൂര്‍വ്വ അവസ്ഥയാണിതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വേദന അനുഭവപ്പെട്ടതിനെതുര്‍ന്ന് മേഗന്‍ ജൂണ്‍ 11 നും 12 നും ഓരോ കുട്ടികള്‍ക്ക് വീതം ജന്മംനല്‍കി. 22 ആഴ്ചയായിരുന്നു ജനനസമയത്ത് കുട്ടികളുടെ പ്രായം. ഒരു കുട്ടി 12 ദിവസത്തിന് ശേഷം മരിച്ചു. അതിജീവിക്കുവാനുള്ള ശേഷി കുറവായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ഐഎന്‍യിയിലുണ്ടായിരുന്ന കുഞ്ഞിന്റെ അതിജീവിക്കല്‍ അത്ഭുതകരമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുടുതല്‍ ശ്രദ്ധ നല്‍കാന്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button