InternationalLatest

യാത്രാ സൗകര്യം മഷാഇര്‍ മെട്രോ ട്രെയിനില്‍…

“Manju”

മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മുഴുവന്‍ തീര്‍ഥാടകര്‍ക്കും മഷാഇര്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഹജ്ജ് മന്ത്രാലയം അനുമതി.ഇതാദ്യമായാണ് ഇന്ത്യയില്‍നിന്നുള്ള എല്ലാ ഹാജിമാര്‍ക്കും മെട്രോയിലെ യാത്രാസൗകര്യം ലഭിക്കുന്നത്. നേരത്തെ പകുതിയിലധികം തീര്‍ഥാടകരും ബസുകളിലായിരുന്നു ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളായ അറഫ, മിന, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലാണ് ഹജ്ജ് ദിനങ്ങളില്‍ ഹാജിമാര്‍ക്ക് യാത്ര ചെയ്യാനുള്ളത്. ഹജ്ജ് ദിവസങ്ങളില്‍ യാത്രയും താമസവും ഭക്ഷണവും ഒരുക്കുന്നത് ഹജ്ജ് സര്‍വിസ് കമ്പനികളുടെ ചുമതലയില്‍ പെട്ടതാണ്.

Related Articles

Back to top button