KeralaLatest

പത്ത് വയസ്സുകാരി പീഡിപ്പിക്കപെട്ടു

“Manju”

ബിനു കല്ലാർ

 

തൂക്കുപാലം: മുടിവെട്ടാനെത്തിയ പത്ത് വയസുകാരിയെ ബാർബർ ഷോപ്പിനുള്ളിൽ വച്ച് പീഡിപ്പിച്ച ബാർബറെ അറസ്റ്റ് ചെയ്തു. ബാലൻപിള്ള സിറ്റിയിൽ ബാർബർ ഷോപ്പ് നടത്തുന്ന പുഷ്പകണ്ടം റോഡുവിള നിജാസാണ് (26) നെടുംങ്കണ്ടം പൊലീസിന്റെ പിടിയിലായത്. തന്റെ ബാർബർ ഷോപ്പിൽ മുടി വെട്ടാനായി എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. മുടി വെട്ടുന്നതിനിടെ നടന്ന സംഭവം പെൺകുട്ടി ഭയം കാരണം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ലോക് ഡൗണിൽ ബാർബർ ഷോപ്പ് തുറക്കാത്തതിനാൽ കുട്ടിയുടെ മുടി വെട്ടാൻ ബാർബറെ വീട്ടിലേക്ക് വിളിക്കാൻ തുടങ്ങിയപ്പോഴാണ് കുട്ടി ഭയന്ന് സംഭവം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാർ ഉടൻ തന്നെ പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ വിവരം പൊലീസിൽ അറിയിച്ചു. സംഭവം മുൻകൂട്ടി അറിഞ്ഞ പ്രതി ഈ സമയം സ്വന്തം വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് മുങ്ങി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. നെടുംങ്കണ്ടം സി.ഐ ശ്രീധരന്റെ നിർദേശ പ്രകാരം എസ്.ഐ കെ. ദിലീപ് കുമാർ, എ.എസ്.ഐ റസാഖ്, സിവിൽ പൊലീസുകാരായ ബിന്ദു, സൂരജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോക്സോ നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button