InternationalLatest

ഒമാനിലെ പ്രവാസികൾ ആശങ്കയിൽ

“Manju”

 

ഹരീഷ് റാം

സർക്കാർ മേഖലയിലെ മുഴുവൻ വിദേശികളേയും പിരിച്ചുവിട്ടുകൊണ്ട് ഏറ്റവും വലിയ സ്വദേശിവത്കരണത്തിന് ഒമാൻ ഭരണകൂടം തയ്യാറെടുക്കുന്നു. വൈറസ് സൃഷ്ടിച്ച ഭീതിക്ക് പിന്നാലെ സ്വദേശിവത്കരണവും ഒമാനിലെ പ്രവാസികൾക്ക് തിരിച്ചടിയാവുന്നു.

സർക്കാർ തലത്തിലുള്ള എല്ലാ വിദേശ ജീവനക്കാരെയും ഘട്ടം ഘട്ടമായി പിരിച്ചു വിട്ട്, ഒമാൻ പൗരന്മാരെ ആ സ്ഥാനത്തേക്ക് നിയമിക്കും. ഒമാനിലെ സർക്കാർ മേഖലയിൽ 30 ശതമാനത്തോളം വിദേശികളും, അതിൽ ഭൂരിഭാഗവും മലയാളികളാണ്. ഒമാനിലെ പതിനായിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമാവും. ധനകാര്യമന്ത്രാലയത്തിനെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തി.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഒമാൻ ഭരണകൂടം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. നടപടികൾ പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുകയോ മറ്റ് ഗൾഫ് നാടുകളിൽ തൊഴിൽ അന്വക്ഷിക്കുകയോ ചെയ്യണ്ടതായ അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്.

Related Articles

Leave a Reply

Back to top button