KannurKeralaLatest

കോഴിക്കോട് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് എട്ട് പേർക്ക്; നഗരത്തിൽ കടുത്ത നിയന്ത്രണം

“Manju”

വി.എം.സുരേഷ്കുമാർ

 

വടകര : ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് ബാധിച്ചു. നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ് ഇവ നിയന്ത്രിത മേഖലകൾ. വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

സമ്പർക്കത്തിലൂടെയുള്ള രോ​ഗവ്യാപനം ശക്തമായി തുടരുകയാണ്. ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളിൽ മാസ്‌ക് ഉപയോഗം പ്രധാനപ്പെട്ടത്. രോഗം ഒരാളിൽ നിന്ന് പകരാതിരിക്കാൻ മാസ്ക് സഹായിക്കുന്നു.കോവിഡ് ബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത് വന്നാൽ രോഗം പകരാൻ സാധ്യത കൂടും. രണ്ടാളുകളും മാസ്‌ക് ധരിച്ചാൽ രോഗം പകരാനുള്ള സാധ്യത കുറയും. പൊതു സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമായും എല്ലാവരും ധരിക്കണം. എന്നാൽ മാസ്‌ക് ധരിച്ചത് കൊണ്ട് മാത്രം എല്ലാമാകില്ല. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ മാസ്‌ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

 

Related Articles

Back to top button