Latest

പുതിയ മാറ്റങ്ങളുമായി വാട്സ് അപ്പ്

“Manju”

വാട്സ് അപ്പിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി. 24 മണിക്കൂറിനുളളില്‍ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.നിലവില്‍ മെസേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചറാണ് വാട്സാപ് നല്‍കിയിരിക്കുന്നത്. ഇതില്‍ വൈകാതെ മാറ്റം കൊണ്ടുവരാന്‍ വാട്സാപ് ഒരുങ്ങുകയാണെന്ന് വാബീറ്റ ഇന്‍ഫോ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് വാട്സാപില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്.

Related Articles

Back to top button