IndiaKeralaLatest

രണ്ട് സൈനികർക്ക് വീരമൃത്യു

“Manju”

 

ഹരീഷ് റാം

വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണ രേഖയ്ക്ക് സമീപം രാംപൂരിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു.

ഇവർ ഗുരുതരമായി പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു പേരും ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഒരു സൈനികൻ ചികിത്സയിലാണ്‌.

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ വെടിനിർത്തൽ കരാർ ലംഘിച്ച് ബാരമുള്ളയിലെ രാംപൂർ സെക്ടറിൽ പാകിസ്താൻ വെടിവെയ്പ് നടത്തിയെന്ന് സൈനിക വ്യക്താവ് കേണൽ രാജേഷ് കാലിയ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഹവൽദാർ ഗോകരൺ സിങ്ങും നായിക് ശങ്കർ എസ് പി കോയിയുമാണ് വീരമൃത്യു വരിച്ച സൈനികർ.

Related Articles

Leave a Reply

Back to top button