KeralaLatest

മന്ത്രി പി.തിലോത്തമൻ നേരിട്ടിറങ്ങി: ചന്ദ്രന്‌ മരുന്നെത്തി

“Manju”

ഹരികൃഷ്ണൻ.ജി

ചേർത്തല : മന്ത്രി പി.തിലോത്തമൻ നേരിട്ടിറങ്ങിയപ്പോൾ ചന്ദ്രന്‌ മരുന്നെത്തി. മരുന്നുസേവ മുടങ്ങുമെന്ന് കരുതിയിരിക്കുമ്പോഴാണ് മരുന്ന് വീട്ടുപടിക്കലെത്തിയത്. ശ്വാസകോശം ചുരുങ്ങുന്ന രോഗംമൂലം ദുരിതമനുഭവിച്ചിരുന്ന പട്ടണക്കാട് പഞ്ചായത്ത് അഞ്ചാംവാർഡ് പാലക്കാട്ട് വെളിയിൽ ചന്ദ്രനാണ്, മന്ത്രി നേരിട്ട്‌ മരുന്നെത്തിച്ചത്. ലോക്ഡൗൺ മൂലം സ്ഥിരം കഴിച്ചിരുന്ന മരുന്ന് മുടങ്ങും എന്ന ഘട്ടത്തിൽ തിരുവനന്തപുരത്തുനിന്ന് മരുന്നുവാങ്ങ, മന്ത്രി നേരിട്ട് എത്തിക്കുകയായിരുന്നു. ഷാഹുൽ ഹമീദ് പെയിൻആൻഡ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി നടത്തുന്ന മെട് ടു ഹോം പദ്ധതിയുടെ ഭാഗമായി മരുന്നു വിതരണം നടത്തുന്നതിന് ഇടയിൽ ചന്ദ്രന്റെ അവസ്ഥ മനസ്സിലാക്കി മന്ത്രിയെ കാര്യം അറിയിച്ചത്.

മന്ത്രി നേരിട്ടെത്തിയാണ് ചന്ദ്രന് മരുന്ന് കൈമാറിയത്. യുവജന ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രീ ടി.ടി. ജിസ്മോൻ, പാലിയേറ്റീവ് കെയർ പ്രവർത്തകരായ ശ്രീ ടി എസ് ജിനാർ, അഭിലാഷ് പാല്യത്ത്, പി എസ് സാബ്രി, പി ഡി ബിജു എന്നിവർ മന്ത്രി യോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button