KeralaLatest

കോഴിക്കോട് ജില്ലയിൽ പതിനയ്യായിരം പേര്‍ക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി ശാന്തിഗിരി

“Manju”

ജുബിൻ ബാബു എം.

കോഴിക്കോട് : കൊറോണ നിയന്ത്രണങ്ങള്‍  നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടക്കേണ്ട  നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. ഈ ചിലവ് കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കുവാൻ ആശ്രമം തീരുമാനിച്ചു. നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും കോഴിക്കോട് ജില്ലയില്‍ നടക്കുന്ന  സത്‌സംഗങ്ങളും ജില്ലാസമ്മേളനവും   കുടുംബസംഗമങ്ങളും ശാന്തിയാത്രയും ഒഴിവാക്കി. ഇതിന്റെ ഭാഗമായി  ജില്ലയിലെ  സാമൂഹീക അടുക്കള വഴി പതിനയ്യായിരം പേര്‍ക്കുള്ള ഭക്ഷണം  മെയ്  അഞ്ച്, ആറ്  തീയതികളില്‍ വിതരണം ചെയ്യുവാൻ തക്ക രീതിയിൽ മെയ് നാലാം തിയതി കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ പ്രവർത്തിക്കുന്ന കോവിഡ് – 19 ഭക്ഷ്യ സംഭരണ കേന്ദ്രത്തിൽ വെച്ച് മേയർ ശ്രീ. തോട്ടത്തിൽ രവിന്ദ്രന് ശാന്തിഗിരി വിശ്വാസാംസ്കാരിക കേന്ദ്രം സീനിയർ കോർഡിനേറ്റർ മുരളീ ചന്ദ്രൻ സി.ബി., അരുൺ കുമാർ, ഡെപ്യൂട്ടി കൺവീനർ ജിജോഷ് എം., ശാന്തിഗിരി ശാന്തിമഹിമ ഗവേർണിംഗ് കമ്മിറ്റി അംഗം വിവേക് വി. നൽകി കൊണ്ട് ആരംഭിച്ചു.
ഡെപ്യൂട്ടി മേയർ മീരാ ധർശക്, ആരോഗ്യ സറ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, ടൗൺ പ്ലാനിംഗ് സറ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോഴിക്കോട് കോർപറേഷനു കീഴിലുള്ള ആറ് കമ്യൂണിറ്റി കിച്ചണുകൾ കൂടാതെ, കക്കോടി, കുരുവട്ടൂർ, ചേളന്നൂർ, കാക്കൂർ, കുന്ദമംഗലം, പെരുവയൽ തുടങ്ങിയ പഞ്ചായത്തുകളിലും, കൊയിലാണ്ടി താലൂക്കിൽ ആറ് കമ്യൂണിറ്റി കിച്ചണിലും, വടകര താലൂക്കിന്റെ കീഴിലുളള 21 കമ്മ്യുണിറ്റി കിച്ചണുകളിലും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യും.

Related Articles

Back to top button