IndiaLatest

രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാമത് വിജയദിനപരേഡിൽ പങ്കെടുക്കാൻ ഒരു സംഘത്തെ ഇന്ത്യ അയയ്ക്കുന്നു

“Manju”

ബിന്ദുലാൽ തൃശൂർ

രണ്ടാം ലോക മഹായുദ്ധത്തിൽ വിജയം നേടിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, യുദ്ധത്തിൽ റഷ്യയും സുഹൃത് ജനങ്ങളും പ്രകടിപ്പിച്ച ധീരതയെയും ത്യാഗത്തെയും ആദരിക്കാൻ മോസ്കോയിൽ ഒരു സൈനിക പരേഡ് സംഘടിപ്പിക്കുന്നു. 2020 മെയ് 9 ന് നടന്ന വിജയദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് ശ്രീ വ്ളാഡിമിർ പുടിന് അഭിനന്ദന സന്ദേശം അയച്ചത് ഈയവസരത്തില്‍ സ്മരണീയമാണ്. രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങും ഇത് സംബന്ധിച്ച് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗൂവിന് അഭിനന്ദന സന്ദേശം അയച്ചിരുന്നു.

2020 ജൂൺ 24 ന് മോസ്കോയിൽ നടക്കാനിരിക്കുന്ന വിജയദിനപരേഡിൽ പങ്കെടുക്കാൻ റഷ്യൻ പ്രതിരോധ മന്ത്രി ഇന്ത്യൻ സൈനിക ദളത്തെയും ക്ഷണിച്ചു. പരേഡിൽ പങ്കെടുക്കാൻ മൂന്നു സൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള 75 അംഗ സംഘത്തെ അയയ്ക്കാൻ രാജ്യരക്ഷാമന്ത്രി സമ്മതമറിയിച്ചിട്ടുമുണ്ട്. മറ്റ് രാജ്യങ്ങളിലെ സംഘങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശസ്നേഹികളായ യുദ്ധനായകന്മാരെ റഷ്യയിലെ ജനങ്ങൾ അനുസ്മരിക്കുന്ന സമയത്തു നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നത് അവിടത്തെ ജനങ്ങളോടുള്ള ബഹുമാനത്തിന്റെയും ഐകമത്യത്തിന്റെയും സൂചനയായിരിക്കും.

 

Related Articles

Back to top button