KeralaLatest

ആരാധനാലയങ്ങള്‍ തുറന്നാലും ആള്‍ക്കൂട്ടം അനുവദിക്കില്ല -മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രി ഇന്ന് മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. വിവിധ മതമേലധ്യക്ഷന്മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കേന്ദ്രത്തിന് കേരളം നിലപാട് അറിയിക്കുക.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആരാധനാലയങ്ങളും അടച്ചിട്ടത്. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇതിനകം ശക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ തുറന്നാലും സാമൂഹ്യ അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി ഉറപ്പാക്കിയാകും അനുമതി.
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് അവസാനം വ്യക്തമാക്കിയിരുന്നു. മതനേതാക്കളുമായി ചര്‍ച്ച ചെയ്‌തേ അന്തിമ തീരുമാനമെടുക്കൂ എന്നും അദേഹം അന്ന് പറഞ്ഞു.

മൂന്ന് ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ആദ്യ ഘട്ടത്തില്‍ ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്‌ക്ക് തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button