IndiaLatest

ഗുജറാത്തിൽ 24 മണിക്കൂറിനുള്ളിൽ 388 പുതിയ കൊറോണ കേസുകൾ

“Manju”

 

അഖിൽ ജെ എൽ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 388 പോസിറ്റീവ് കൊറോണ കേസുകൾ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 29 രോഗികൾ മരണപ്പെട്ടു. 209 രോഗികളെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 7013 അയി. മരണസംഖ്യ 425 ആയി ഉയരുകയും ചെയ്തു. 1709 രോഗികൾ സുഖം പ്രാപിച്ച് ഡിസ്ചാര്‍ജ് നേടി. അഹമ്മദാബാദിലെ വനിതാ പോലീസ് സ്റ്റേഷന്‍ എ സി പി മലയാളിയായ മിനി ജോസഫ്‌ ഇന്ന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇന്നലെ അഹമ്മദാബാദിൽ 275, സൂറത്തിൽ 45, അരവള്ളിയിൽ 25, വഡോദരയിൽ 19, ഗാന്ധിനഗറിൽ 5, ദാഹോഡിൽ 4, ജാംനഗറിൽ 4 കേസുകൾ ബനസ്‌കന്തയിൽ 3, ഖേഡയിൽ 3, രാജ്കോട്ടിൽ 2, ഭാവ് നഗറിൽ 1, ദേവഭൂമി ദ്വാരക 1 .കേസുകള്‍ വീതം പോസിറ്റിവായി .അഹമ്മദാബാദിൽ 23, സൂറത്തിൽ 4, ബനസ്‌കന്ത, മെഹ്സാന എന്നിവിടങ്ങളിൽ ഓരോ ആളുകള്‍ വീതവും മരണപ്പെട്ടു. ഇതുവരെ ഒരു ലക്ഷം പേരെ പരിശോധനനടത്തി

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 29,000 ഗുജറാത്തികളെ തിരിച്ചുകൊണ്ടുവന്നു.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ 29,540 പേരെ തിരിചെത്തിച്ചതായി മുഖ്യമന്ത്രിയുടെ സെക്രട്ടറി അശ്വിനി കുമാർ അറിയിച്ചു.

Related Articles

Back to top button