KeralaLatest

കാർഷിക പണയ വായ്പ പുനസ്ഥാപിക്കാൻ കൃഷി വകുപ്പ് മന്ത്രി ഇടപെടണം

“Manju”

അജി കെ ജോസ്

കാർഷിക സ്വർണ്ണ പണയ വായ്പ എടുത്തവർക്ക് പലിശ സബ്സിഡി ഈ മാസം കൊണ്ടു തീരും. 7% പലിശയുള്ള സ്വർണ്ണ പണയ വായ്യപടെ 3 % കേന്ദ്ര സർക്കാർ നൽകുന്നതിനാൽ കർഷകർക്ക് ഒരു മാസത്തേക്ക് 4% നൽകിയാൽ മതിയായിരുന്നു . ഇതിൽ മുടക്കം വരുത്തിയാൽ 7% പലിശ കർഷകർ പൂർണ്ണമായി നൽകണം. ഈ പലിശ ഇളവിനുള്ള കാലാവധി മെയ് 31 നാണ് അവസാനിക്കുന്നത്.എളുപ്പം വായ്പ ലഭിക്കുമായിരുന്നതിനാൽ ഒട്ടേറെ കർഷകർ ഇ തെടുത്തിട്ടുണ്ട്. ഒരാൾക്ക് 3 ലക്ഷം വരെയാണ് വായ്പ.

വരുമാനമില്ലാത്ത ലോക്ഡൗൺ കാലത്ത് വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണ് കർഷകർ. പലിശ അടച്ച് പുതുക്കി വയ്ക്കാൻ ഒരുങ്ങിയാൽ ഈ സംവിധാനം സർക്കാർ നിർത്തുകയും ചെയ്തു. കർഷകർ അല്ലാത്ത പലരും ഈ വായ്പ അനധികൃതമായി എടുക്കുന്നു എന്ന അഭിപ്രായമാണ് ഈ സംവിധാനം പുനപരിശോധിക്കാൻ കാരണമാക്കിയത്‌. കൃഷി വകുപ്പ് മന്ത്രി ഇടപെട്ട് വായ്പ കാലാവധി നീട്ടാനുള്ള തീരുമാനം ഉണ്ടാക്കണമെന്നു കർഷകർ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button