KeralaLatest

സർക്കാർ ക്വാറന്റീനിൽ പോകാതെ 117 വിദ്യാർഥികൾ

“Manju”

സിന്ധുമോള്‍ ആര്‍

 

പാലക്കാട് : തമിഴ്നാട്ടിലെ റെഡ് സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നു കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാർഥികൾ സർക്കാർ ക്വാറന്റീനിൽ പോയില്ലെന്നു വ്യക്തമായതോടെ ആശങ്ക. 34 വിദ്യാർഥികളെ കണ്ടെത്താൻ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചു. ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട 4 പേരെ പാമ്പാടിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി.

സർക്കാർ ക്വാറന്റീൻ നിർദേശിച്ചാണു 117 പേരെയും ജില്ലകളിലേക്കു വിട്ടതെന്നും വിദ്യാർഥികൾ പാലിച്ചില്ലെന്നുമാണ് വാളയാർ ചെക്പോസ്റ്റിലെ ദേശീയ ആരോഗ്യ മിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രചന ചിദംബരം പറയുന്നത്. തിരുവള്ളൂർ ജില്ലയിൽ ഇന്നലെ മാത്രം 75 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്; മൊത്തം രോഗികൾ 270.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുടെ ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുന്നതിൽ വേറെയും വീഴ്ചയുണ്ടെന്നു സംശയമുണ്ട്. കണ്ണൂരിൽ ക്വാറന്റീനു സന്നദ്ധത പ്രകടിപ്പിച്ചവരുടെ കാര്യത്തിൽ പോലും നടപടിയുണ്ടായില്ല.

Related Articles

Back to top button