ArticleKeralaLatest

ഇന്ന് മാതൃദിനം

“Manju”

റ്റി. ശശിമോഹന്‍

 

അമ്മ സ്നേഹമാണ് വാത്സല്യനാണ്; കരുത്താണ്, കാരുണ്യമാണ്, ത്യാഗമാണ്. ‘അമ്മ’ യെ പോലെ ഇമ്പമാര്‍ന്ന പദം വേറെന്തുണ്ട്. പക്ഷേ ഇന്ന് അമ്മമാര്‍ അല്പം മാറിയിരിക്കുന്നു. കുഞ്ഞിനേയും കുടുംബത്തേയും നോക്കുന്നതിനു പകരം കരിയറും ശമ്പളവും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും നിഗൂഡാഭിലാഷങ്ങളും ലൈംഗീകതയും മാത്രം മുന്നില്‍ കാണുന്നവര്‍.

അവരാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ വഴിപിഴച്ചു പോവുന്നതിന് ഉത്തരവാദികള്‍. അമ്മയെന്ന പുണ്യ നാമത്തിനു കളങ്കം ചാര്‍ത്തുന്നവര്‍. ഇഷ്ടകാമുകനോടൊപ്പം ഒളിച്ചോടാന്‍, സുഖിച്ചു കഴിയാന്‍ സ്വന്തം കുഞ്ഞിനെ പോലും ഇല്ലാതാക്കുന്നവര്‍ അവര്‍ പക്ഷെ ചെറിയൊരു ശതമാനമേ ഇന്നുമുള്ളൂ.

മെയ് മാസത്തിലെ രണ്ടാം ഞ‌ായറാഴ്ച ഇന്ന് ലോകമെമ്പാടും അമ്മമാരുടെ ദിനമായി ആചരിക്കുകയാണ്. അമ്മയെ അറിയാന്‍ ഇങ്ങനെയൊരു ദിനമോ ആചരണമോ ആവശ്യമില്ല. കാരണം അമ്മയാണ് നമ്മുടെ സര്‍വ്വസ്വവും. നാമോരുരുത്തരും പിറവിയെടുക്കുന്നത് അമ്മയില്‍ നിന്നാണ്. നമുക്ക് അറിവും സംസ്കാരവും പകര്‍ന്നു തരുന്നത് അമ്മയാണ്. ആദ്യത്തെ ആഹാരം അമ്മിഞ്ഞപ്പാലാണ്. അമ്മയെ, മാതൃത്വത്തെ, മാതൃവാത്സല്യത്തെ സമൂഹത്തില്‍ അമ്മമാരുടെ സ്വാധീനത്തെ ഉദ്ഘോഷിക്കുന്നതാണ് ഈ ദിനം

‍’അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിവും വലിയൊരു കോവിലുണ്ടോ’
എന്നു കവി പാടി തന്റെ ഉണ്ണിയെ വിട്ടുകിട്ടാനായി പൂതത്തിന് സ്വന്തം കണ്ണൂകള്‍ ചൂഴ്ന്നെടുത്തു നല്‍കുന്ന അമ്മയുടെ ഹൃദയസ്പൃക്കായ കഥ ഇടശ്ശേരി പൂതപ്പാട്ടില്‍ പറയുന്നുണ്ട്. ആ കഥയില്‍ പൂതം ഉണ്ണിയെ പിടിച്ചു കൊണ്ടുപോയത് ഉപദ്രവിക്കാനായിരുന്നില്ല. മറിച്ച് മാതൃഭാവം ഉണര്‍ന്നതു കൊണ്ടായിരുന്നു.

‘ഉയിരും നീയേ ഉടലും നീയേ
ഉറവും നീയേ തായേ
തന്‍ഉടലില്‍ സുമന്ത് ഉയിരേ പകിര്‍ന്ത്
ഉത്ഭവം തരുവായ് തായേ
ഉന്‍ കണ്ണില്‍ വഴിയും ഒരു തുളിപോതും
കടലും ഉരുകും തായേ
ഉന്‍കാലടി മട്ടും തരുവായ് തായേ
സ്വര്‍ഗം എണ്‍പതു പെയ്യേ…….
എന്ന തമിഴ് സിനിമാ ഗാനം മാതൃത്വത്തിന്റെ സദ് ഭാവങ്ങളെ നമ്മളില്‍ ഉണര്‍ത്തുന്നു.

പല രാജ്യങ്ങളിലും മാതൃദിനം പലദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും.

പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ മദേഴ്സ് ഡേ ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളുമുണ്ട്

ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതയാണ് ഒരു വിശ്വസം.

1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. ബ്രിട്ടനില്‍ കുടുംബത്തില്‍ നിന്നും മാറിക്കഴിഞ്ഞിരുന്ന കുട്ടികള്‍ അമ്മയോടൊപ്പം ഒത്തുചേരാന്‍ വരുന്ന ദിനമായിരുന്നു അത്. അമേരിക്കയില്‍ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മദേഴ്സ് ഡേയായി ആഘോഷിക്കുന്നു.

1908ല്‍ വെസ്റ്റ് വെര്‍ജീനിയക്കാരിയായ അനാ ജാര്‍വിസ് ആണ് നാഷണല്‍ മാതൃദിനം സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങിയത് അമ്മയുടെ നാടായ വെസ്റ്റ് വെര്‍ജിനിലെ ഗ്രാഫ്റ്റണില്‍ പള്ളിയില്‍ അവരുടെ ചരമദിനത്തിനാണ് 1908 മേയ് പത്തു മുതല്‍മാതൃദിനാചരണം തുടങ്ങിയത്

മദേഴ്സ് ഡേ ഒരു ദേശീയ ആഘോഷമാക്കുന്നതിനായി അനാ ജാര്‍വിസ് പരിശ്രമിച്ചു. 1914ല്‍ പ്രസിഡന്‍റ് വുഡ്ഗോ വില്‍സന്‍ മദേഴ്സ് ഡേ ദേശീയ ഉത്സവമായി പ്രഖ്യാപിക്കുകയും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാരുടെ ദിനമാക്കുകയും ചെയ്തു.

Related Articles

Back to top button