KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത്..

“Manju”

സ്വന്തം ലേഖകൻ

നവഒലി ജ്യോതിർദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം സംസ്ഥാനത്ത് നടപ്പാക്കുന്ന അന്നദാനം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ചിങ്ങവനത്ത് നടക്കുന്ന സമൂഹ അടുക്കളയിലേക്ക് 500 പേർക്കുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്തു.
ഉച്ചക്ക് 1 മണിക്ക് ബഹുമാനപ്പെട്ട കൌൺസിലർമാരായ ശ്രീ. റിജേഷ്, ശ്രീമതി ടിന്റു ജിൻസ് എന്നിവർ ശാന്തിഗിരി ആശ്രമം പാമ്പാടി ഉപാശ്രമം കോ ഓർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ശ്രീ ബിജോയ്‌, ശ്രീ രാജീവ്‌, ശ്രീ മനോജ്‌ മണിയപ്പൻ, ശ്രീ സന്തോഷ്‌ കുറിച്ചി എന്നിവരിൽ നിന്നും ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. ശാന്തിഗിരിയുടെ എല്ലാവിധ കർമ്മ പ്രവർത്തനങ്ങൾക്കും കൗൺസിലർമാർ പ്രാർത്ഥനയും ആശംസകളും നേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ശാന്തിഗിരി കുറിച്ചി യൂണിറ്റ് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.

Related Articles

Back to top button