KeralaLatest

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി മലയാളി ദമ്പതികള്‍

“Manju”

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ ശാസ്‌താംകുളങ്ങര ചുനാട്ട് മഞ്ജീരം വീട്ടിലെ വിജയാഘോഷത്തിന് ഇരട്ടിമധുരം. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. നന്ദഗോപൻ മലയാള സാഹിത്യവും മാളവിക സോഷ്യോളജിയുമാണ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത്. പരീക്ഷയ്‌ക്കായി ഒന്നിച്ച്‌ പഠിച്ചത് കൂടുതല്‍ പ്രയോജനപ്പെട്ടെന്ന് ഇരുവരും പറഞ്ഞു.

ഇന്ത്യൻ ഓവര്‍സീസ് ബാങ്ക് റിട്ട. ചീഫ് മാനേജര്‍ ആര്‍ മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. പ്രതിഭയുടെയും മകനാണ് നന്ദഗോപൻ. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയ അദ്ദേഹം പത്തനംതിട്ട ജില്ലാ മാനസിക ആരോഗ്യ പരിപാടി മെഡിക്കല്‍ ഓഫീസറാണ്.

തിരുവല്ല മുത്തൂര്‍ ഗോവിന്ദനിവാസില്‍ കെഎഫ്സി റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ജി അജിത്ത്കുമാറിന്റെയും ഡോ. ഗീതാലക്ഷ്‌മിയുടെയും മകളാണ് മാളവിക. ബിര്‍ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന്‌ എൻജിനിയറിങ്‌ ബിരുദം നേടി. ഇപ്പോള്‍ മംഗളൂരുവില്‍ കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമീഷണറാണ്‌.

Related Articles

Back to top button