IndiaLatest

കോവിഡ്: സമൂഹവ്യാപനമെന്ന്, ഭീതിയോടെ മുംബൈ.

“Manju”

ശ്രീജ.എസ്

മുംബൈ: മുംബൈയിൽ കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചനയെന്നു മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ. സംസ്ഥാനത്തെ മറ്റു ചില കേന്ദ്രങ്ങളിലും സമൂഹ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്നും പറയുന്നു. അതേസമയം, ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 23,401 ആയി. ഇന്നലെ 36 പേർ മരിച്ചു; 1230 പേർക്ക് രോഗം. ആകെ മരണം 868. ഇതിൽ 14,355 രോഗികളും 528 മരണവും മുംബൈയിലാണ്. ധാരാവിചേരിയിൽ കോവിഡ് ബാധിതർ 916 ആയി.

മഹാരാഷ്ട്രയിൽ നിലവിൽ 25000 വ്യവസായ ശാലകൾ തുറന്നു. 6 ലക്ഷം പേർ ജോലിയിൽ സജീവമായി. അതിനിടെ, 1170സ്വകാര്യ ഡോക്ടർമാർ മുംബൈയിൽ കോവിഡ് ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചു. 15 ദിവസം കോവി‍ഡ് ജോലിക്കു സന്നദ്ധരല്ലാത്ത സ്വകാര്യമേഖലാ ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണിത്. ചട്ടങ്ങൾ ലംഘിച്ച് തെരുവിൽ നമസ്കാരപ്രാർഥന നടത്തിയതിന് 100 പേർക്കെതിരെ കേസെടുത്തു. സുഹൃത്തുമൊത്ത് കാറിൽ കറങ്ങിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെയും കേസുണ്ട്.

Related Articles

Back to top button