IndiaKeralaLatest

‘ഇത് രാജ്യത്തെ സംരക്ഷിക്കേണ്ട സമയം’, സോനു സൂദ്

“Manju”

ഹൈദരാബാദ്: കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് താരം. തന്റെ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുക.
ഇപ്പോള്‍ രാജ്യത്തെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അതിനായുള്ള ശ്രമമാണെന്നും അദ്ദേഹം പറയുന്നു. ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് സോനു സൂദ് വ്യക്തമാക്കി.

Related Articles

Back to top button