LatestThiruvananthapuram

‘കേരള സമ്പദ് വ്യവസ്ഥയും സഹകരണ മേഖലയും’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

“Manju”

തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. എഴുതിയ ‘കേരള സമ്പദ് വ്യവസ്ഥയും സഹകരണ മേഖലയും- സാര്‍ഥകമായ അഞ്ചു സഹകരണ വര്‍ഷങ്ങള്‍ 2016-2021’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

രാജ്യത്തു വളര്‍ന്നുവരുന്ന സാമ്പത്തിക അസമത്വങ്ങളുടേയും ചൂഷണാധിഷ്ഠിത സാമ്പത്തിക സാമൂഹിക നിയമങ്ങളുടേയും നടുവില്‍ കേരളത്തിലെ സഹകരണ മേഖല നടത്തുന്ന വിജയകരമായ ജൈത്രയാത്ര പുസ്‌കകം വ്യക്തമായി വിശദീകരിക്കുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

കേരള സമൂഹത്തിന്റെ വളര്‍ച്ചയില്‍ സഹകരണ മേഖലയുടെ പ്രാധാന്യം എന്താണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. സംസ്ഥാനം ഇന്ന് ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്ന പല രംഗങ്ങളിലും സഹകരണ പ്രസ്ഥാനങ്ങള്‍ വലിയ പിന്തുണയാണു നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വി. ജോയ് എം.എല്‍.എ, ആനത്തലവട്ടം ആനന്ദന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. കൃതജ്ഞതയര്‍പ്പിച്ചു. സഹകരണ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ആര്‍ജിച്ച അനുഭവങ്ങളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണു പുസ്തകം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles

Back to top button