KeralaLatest

സുഭിക്ഷ കേരളം: ഒൻപത് ഏക്കറിൽ കൃഷിയൊരുക്കാൻ സഹകരണ യൂണിയൻ

“Manju”

അഖിൽ ജെ എൽ

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെയ്യാർഡാം കിക്മ ക്യാമ്പസിലെ ഒൻപത് ഏക്കറിൽ കൃഷി ഇറക്കാനുളള നടപടികളുമായി സംസ്ഥാന സഹകരണ യൂണിയൻ. മൂന്ന് ഏക്കർ സ്ഥലത്ത് പച്ചക്കറി, മരച്ചീനി എന്നിവ കൃഷി ചെയ്യും.

ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ അഞ്ച്) 250 ഗ്രോ ബാഗിൽ പച്ചക്കറി നട്ട് പദ്ധതിയ്ക്ക് തുടക്കം കുറിക്കും. ആറ് ഏക്കറിൽ മാവ്, പ്ലാവ്, പേരയ്ക്ക, കുരുമുളക് തുടങ്ങിയ ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെയും പഞ്ചായത്തിന്റെയും, കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വകുപ്പിന്റെ സാങ്കേതിക ഉപദേശങ്ങൾ അനുസരിച്ച് മത്സ്യ കൃഷിയും നടത്തും. പദ്ധതി വിജയിപ്പിക്കാനായി കിക്മയിലെ അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന വിവിധ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു.

Related Articles

Back to top button