KeralaLatest

നമോ ടി .വി അവതാരക ശ്രീജ പ്രസാദ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചൂ

“Manju”

 

അഡ്വ.കെ സി സന്തോഷ്‌കുമാർ

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാഗ്‍യുദ്ധങ്ങൾ വർദ്ധിച്ചുവരുകയാണെന്നും ഇത് നിയമവാഴ്ചയെ തകിടം മറിക്കുമെന്നും സമാന്തര സമൂഹങ്ങൾക്ക് കാരണമാകുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിലയിരുത്തി .
ഒരാൾ അപകീർത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാൽ അതിനെതിരെ പോലീസിനെ സമീപിക്കാത്ത അതെ രീതിയിൽ പ്രതികരിക്കുകയും ഇത് അനന്തമായി തുടരുകയുമാണ് ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി .

ഇത്തരം സാഹചര്യങ്ങളിൽ പോലീസ് ജാഗരൂകരാവണമെന്നും നിലവിലെ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു .

അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ നമോ ടി .വി അവതാരക ശ്രീജ പ്രസാദ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതിനടത്തിയ പരാമർശങ്ങൾ നീതികരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി .

എന്നാൽ ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിലെ പ്രതികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്ത് ക്രിമിനൽ പശ്ചാത്തല മില്ലെന്നതും പരിഗണിച്ചു കർശന ഉപാധികളോടെ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചൂ .

Related Articles

Back to top button