Latest

സംസ്ഥാനത്ത് വേനൽ മഴ തുടരും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ വരും ദിവസങ്ങളിലും തുടരും. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ശനിയാഴ്ച മുതൽ ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാളെ കാസർകോട്, കണ്ണൂർ, വയനാട് , മലപ്പുറം എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. തിങ്കളാഴ്ച 12 ജില്ലകളിലാണ് മഴയ്‌ക്ക് സാദ്ധ്യതയുള്ളത്. കാസർകോടും കണ്ണൂരും ഒഴികെ എല്ലാ ജില്ലയിലും മഴ ലഭിക്കുമെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ചൊവ്വാഴ്ച വടക്കൻ കേരളത്തിലെ കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കും. ബുധനാഴ്ച നാല് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ ഒഴികെയുള്ളവിടങ്ങളിലാണ് മഴ.

മഴയ്‌ക്ക് പുറമേ ഉച്ചനേരങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Related Articles

Back to top button