KeralaLatest

സ്‌നേഹം അനിയനോട്; ചേട്ടൻ കേക്ക് മുറിച്ച്‌ ആദ്യകഷ്ണം നല്‍കി, കണ്ണുനീരണിഞ്ഞ് അനുജന്‍

“Manju”

സ്‌നേഹം സഹോദരനോട്; ചേട്ടൻ കേക്ക് മുറിച്ച്‌ ആദ്യകഷ്ണം നല്‍കി, കരച്ചിലടക്കാനാകാതെ കുഞ്ഞനിയൻ
സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹം ഒരിക്കലും വിലമതിക്കാനാകാത്തതാണ്. കുട്ടിക്കാലം മുതല്‍ ഒരുമിച്ച്‌ കളിച്ചുവളർന്ന സഹോദരനോ സഹോദരിയോ ആയിരിക്കും പ്രതിസന്ധി ഘട്ടങ്ങളില്‍ നമുക്ക് പിന്തുണ നല്‍കുക.
അത്തരത്തില്‍ സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്. ബ്രസീലില്‍ നിന്നുള്ള സഹോദരങ്ങളായ റയാനും അന്റോണിയോയുമാണ് ഈ വീഡിയോയിലുള്ളത്. ഒരു പിറന്നാള്‍ ആഘോഷത്തിനിടെ എടുത്തതാണ് ഈ വീഡിയോ.
റയാൻ 12-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. അവൻ ആദ്യ കേക്കിന്റെ കഷ്ണം ആർക്ക് നല്‍കും എന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തുനിന്നു. കാരണം പിറന്നാളിന് മുറിച്ച കേക്കിന്റെ ആദ്യത്തെ കഷ്ണം നല്‍കേണ്ടത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്കാകണം എന്നതാണ് ബ്രസീലുകാരുടെ വിശ്വാസം.
https://www.instagram.com/p/C2MtfAENB7a/?utm_source=ig_embed&utm_campaign=embed_video_watch_again
റയാൻ ആ കേക്ക് തനിക്ക് നല്‍കുമെന്ന് വീഡിയോ എടുക്കുന്നതിനിടയില്‍ അമ്മ വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ പ്ലേറ്റിലേക്ക് വെച്ച കുഞ്ഞിക്കഷ്ണം റയാൻ നേരെ നീട്ടിയത് അന്റോണിയോ എന്ന് വിളിച്ച്‌ തന്റെ തൊട്ടരികില്‍ നില്‍ക്കുന്ന അനിയന് നേരെയാണ്. അത് വിശ്വസിക്കാനാകാതെ അന്റോണിയോ കരയുന്നതാണ് പിന്നീട് വീഡിയോയിലുള്ളത്. അമ്മയ്ക്കാളേറെ റയാന് തന്നോടാണ് സ്നേഹം എന്നറിഞ്ഞപ്പോള്‍ അന്റോണിയോയ്ക്ക് സങ്കടം അടയ്ക്കാനായില്ല.
പുബിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 17-ന് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ മൂന്നരക്കോടി ആളുകള്‍ കണ്ടു. 21 ലക്ഷത്തോളം പേർ ലൈക്കും ചെയ്തു. ഇതുകണ്ടിട്ട് കണ്ണു നിറഞ്ഞുവെന്നും ഈ സഹോദര സ്നേഹം ജീവിതകാലം മുഴുവൻ നിലനില്‍ക്കട്ടെയെന്നും വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button