InternationalLatest

ബ്രിട്ടീഷ് പ്രധാനമന്ത്രി റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ സാദ്ധ്യതയില്ല

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍‌​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം ന​ട​ന്നേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. കൊ​റോ​ണ വൈ​റ​സി​ന്റെ അ​തി​വേ​ഗം പ​ട​രു​ന്ന പു​തി​യ വ​ക​ഭേ​ദം ബ്രി​ട്ട​നി​ല്‍‌ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ബോ​റി​സ് ജോ​ണ്‍‌​സ​ന്‍റെ സ​ന്ദ​ര്‍​ശ​നം ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ഡോ. ​ച​ന്ദ് നാ​ഗ്പോ​ള്‍ പ​റ​ഞ്ഞു.

വരുന്ന അഞ്ച് ആഴകളെ സംബന്ധിച്ച്‌ ഇപ്പോള്‍ തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടാണെന്നും വൈറസിന്റെ മാറ്റങ്ങള്‍ ദൈനംദിന അടിസ്ഥാനത്തില്‍ സംഭവിക്കുകയാണെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്നാണ് ഈ തോതിലുള്ള അണുബാധയും രോഗവ്യാപനവും തുടരുകയാണെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്ര സാദ്ധ്യമായിരിക്കില്ല എന്നദ്ദേഹം പറഞ്ഞത്.അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബോറിസ് ജോണ്‍സണെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.

Related Articles

Back to top button