IndiaLatest

970 വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി

“Manju”

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്‌ക്കും ഇൻഡിഗോയ്‌ക്കും വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാൻ അനുമതി. 970 വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയ്‌ക്കും ഇൻഡിഗോയ്‌ക്കും വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ) അനുമതി നല്‍കിയത്.

ഇൻഡിഗോ എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങും. എയര്‍ ഇന്ത്യ 470 വിമാനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. എയര്‍ബസില്‍നിന്നും ബോയിങ്ങില്‍നിന്നുമാണ് ഇവ വാങ്ങുന്നത്. രാജ്യസഭയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിമാനങ്ങളുടെ ഇറക്കുമതിക്ക് എൻഒസി (നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ്) നല്‍കുന്ന സമയത്ത് പാര്‍ക്കിംഗ് സ്ലോട്ടുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് സിവില്‍ ഏവിയേഷൻ സഹമന്ത്രി വി കെ സിങ് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.

Related Articles

Back to top button