KeralaLatest

‘പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം’; മുഖ്യമന്ത്രിയോടപേക്ഷിച്ച്‌ മരിച്ച രാജന്റെ മക്കള്‍

“Manju”

 

പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം'; മുഖ്യമന്ത്രിയോടപേക്ഷിച്ച് മരിച്ച  രാജന്റെ മക്കള്‍ | Rajan's two children's response

ശ്രീജ.എസ്

തിരുവനന്തപുരം: ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെ മക്കള്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്ത്. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അച്ഛനെ അടക്കാന്‍ അനുവദിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കള്‍ പറഞ്ഞു.
‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് പറഞ്ഞു.

ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച്‌ ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
അമ്മയും പൊള്ളലേറ്റ് ചികിത്സയിലാണെന്നും അമ്മ കൂടെ പോയാല്‍ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button