IndiaLatest

മൊബൈല്‍ പനിക്ലിനിക്കുമായി കര്‍ണാടക ആര്‍.ടി.സി

“Manju”

ബംഗലൂരു : കോവിഡ് ബാധിതര്‍ ഏറെയുളള റെഡ് സോണ്‍ ജില്ലകളില്‍ മൊബൈല്‍ ക്ലിനിക്ക് സേവനം ആരംഭിക്കുകയാണ് കര്‍ണാടക ആര്‍.ടി.സി. കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാനും ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുവാനും പനി ക്ലിനിക്ക് ബസ്സുകള്‍ സജ്ജമായി. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി മുഖ്യമന്ത്രി യെഡിയൂരപ്പ ഫ്ലാഗ് ഓഫ് ചെയ്തു.

ബംഗളൂരുവില്‍ മാത്രം 4 മൊബൈല്‍ ക്ലിനിക്ക് ബസ്സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മൈസൂര്‍, മണ്ഡ്യ, തുമകൂരു, മംഗളൂരു, ബാഗല്‍കോട്ട്, ഹുബ്ബളളി, ബെളഗാവി, റായ്ച്ചൂര്‍ എന്നിവിടങ്ങളിലും പനി ക്ലിനിക്കുകള്‍ ഇറക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സിയുടെ പഴയ ബസ്സുകളാണ് ക്ലിനിക്കുകളായി പരിഷ്കരിച്ചത്.

ഓരോ ബസിലും ഒരു ഡോക്ടര്‍, 3 നഴ്സ്, ഒരു ലാബ് ടെക്നീഷ്യന്‍ എന്നിവരുണ്ടാകും. ഗ്ലൂക്കോസ്, രക്തസമ്മര്‍ദം, കോവിഡ് രോഗലക്ഷണങ്ങള്‍ എന്നിവയ്ക്കു സൗജന്യ പരിശോധന ലഭ്യമാണ്.. ഓരോ പ്രദേശത്തേയും എല്ലാ താമസക്കാരേയും പരിശോധിക്കും.

Related Articles

Back to top button