എം. കെ. പുരുഷോത്തമൻ
ബത്തേരി: വയനാട് ജില്ലയിൽ ഹോട്സ്പോട്ടിൽ ഉൾപെട്ട നെൻമേനി പഞ്ചായത്തിൽ വിലക്ക് ലംഘിച്ച് ഇഫ്താർ വിരുന്നൊരുക്കിയ 20 പേർക്കെതിരെ അമ്പലവയൽ പോലീസ് കേസെടുത്തു പകർച്ചവ്യാധി നിയമ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത് .മുൻമ്പ് മാസങ്ങളോളം ഗ്രീൻ സോണിലായിരുന്ന വയനാട് ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് നിലവിൽ ചികിൽസയിലുള്ളവരുടെ എണ്ണം 8 ആണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഇപ്പോൾ വയനാട്ടിലാണ് 2 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് കടുത്ത ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗികളുടെ എണ്ണം ഇനിയും കൂട്ടിയേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.