KeralaLatest

മാനന്തവാടി പോലീസ് സ്റ്റേഷനിലെ 24 പോലീസുകാര്‍ ക്വാറന്റൈനില്‍

“Manju”

നന്ദകുമാർ വി ബി

പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി പോലീസ് സ്റ്റേഷനിലെ 24 പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മലപ്പുറം, കണ്ണൂര്‍ ജില്ലക്കാരായ രണ്ട് പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പര്‍ക്കത്തില്‍വന്ന സഹപ്രവര്‍ത്തകരാണ് ക്വാറന്റൈനില്‍പോയ ബാക്കിയുളളവര്‍. ചെന്നൈയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറില്‍നിന്നാണ് പോലീസുകാര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച മുതല്‍ സ്റ്റേഷനില്‍ പിപിഇ കിറ്റ് ധരിച്ച രണ്ട് പോലീസുകാര്‍ മാത്രമാകും ഉണ്ടാകുക. ഒരു ആരോഗ്യപ്രവര്‍ത്തകനും പോലീസ് സ്റ്റേഷനിലുണ്ടാകും. പോലീസ് സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

Related Articles

Back to top button