Latest

പത്താം ക്ലാസുകാരി പെരിയാറിൽ മരിച്ച നിലയിൽ

“Manju”

കൊച്ചി: ആലുവയിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കൽപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയുടെ മൃതദേഹമാണ് യുസി കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ബുധനാഴ്‌ച്ച സ്‌കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാകുകയായിരുന്നു.

നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കുട്ടി പെരിയാറിന്റെ തീരത്തേയ്‌ക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഉച്ചയ്‌ക്ക് രണ്ടരയോടെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നൽകി. പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂൾ ബാഗും കണ്ടെത്തി.

ഇതോടെ പെരിയാറിൽ അഗ്നിരക്ഷാ സേനയും പോലീസും പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ടോടെ മൃതദേഹം കണ്ടെടുത്തു. കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂളിലെ വി്ദ്യാർത്ഥിയാണ് നന്ദന.

Related Articles

Back to top button