LatestThiruvananthapuram

ബാലികയെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം : വെള്ളറടയിൽ ഒൻപതു വയസ്സുകാരി ബാലികയെ പീഡിപ്പിച്ച 71 കാരനായ അച്ഛനും മകനും അറസ്റ്റിൽ. നാലാം ക്ലാസ്സുകാരിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലാണ് അച്ഛനും മകനും പിടിയിലായത്. വെള്ളറട കുടയാൽ ആറ്റിൻ പള്ളം റോസ് ഭവനിൽ ബാലരാജ് (71) മകൻ ജഗൽ നിവാസിൽ ബി ആർ രാജ് (40) എന്നിവരാണ് പ്രതികൾ.

ഗുരുതരമായ രക്ത സ്രാവം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലികയെ പരിശോധിച്ച ഡോക്ടറാണ് പീഡന വിവരം തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ നിന്നാണ് പോലീസിന് വിവരം നൽകിയത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരം പ്രതികളെ റിമാൻ്റ് ചെയ്തു.

Related Articles

Back to top button