KeralaLatest

പ്രവാസികൾക്കുള്ള വിമാനത്തിൽ പറന്നെത്തിയ യാത്രക്കാരിയുടെ ഏഴര ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് വലയിലായി

“Manju”

പി. വി.എസ്

മലപ്പുറം: പ്രവാസികൾക്കായി നാട്ടിലെത്താൻ ജിദ്ദയിൽ നിന്നേർപ്പെടുത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിയിൽ നിന്ന് എയർ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് 7.65 ലക്ഷം രൂപയുടെ സ്വർണം (180 ഗ്രാം). ഇന്നലെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം നന്നമ്പ്ര സ്വദേശിനിയിൽ നിന്നാണ് 24 കാരറ്റിന്റെ സ്വർണം 4 വളകളുടെ രൂപത്തിലാക്കി കൊണ്ടുവന്നത് പിടിച്ചെടുത്തത്. കയ്യിൽ അണിഞ്ഞ വളകൾ തോളിലേക്കു കയറ്റി വച്ച് വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചെങ്കിലും എയർ കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. സ്വർണം പിടിച്ചെടുത്തെങ്കിലും കോവിഡ് സാഹചര്യത്തിൽ യാത്രക്കാരിയെ വീട്ടിലേക്കയച്ചു. ഹോം ക്വാറന്റീന്‍ കഴിഞ്ഞാലുടൻ ചോദ്യം ചെയ്യലിനെത്തണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചതെന്ന് എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.എസ് രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചെടുത്തത് .

Related Articles

Back to top button